ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പുടിന്‍ എത്തുമ്പോള്‍ ഒപ്പം കവചിത ലിമോസിന്‍ കാറും
വാഹനത്തിന് ഏകദേശം 2.5 കോടി രൂപയാണ് വില കണക്കാക്കുന്നത്
ന്യൂഡൽഹി: രണ്ടുദിവസത്തെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തിനായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിൽ എത്തുമ്പോൾ അദ്ദേഹത്തോടൊപ്പം സുരക്ഷാ വാഹനവ്യൂഹവും ഉണ്ടാവും. നാല് വർഷത്തിനിടെ പുടിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വാഹനമായ ഓറസ് സെനറ്റ് (Aurus Senat) റഷ്യയിൽ നിന്ന് വിമാനമാർഗ്ഗം ഇന്ത്യയിൽ എത്തിക്കും. റഷ്യൻ വാഹന നിർമ്മാതാക്കളായ ഓറസ് മോട്ടോഴ്സിൻ്റെ ആഡംബര കവചിത ലിമോസിൻ കാറാണിത്.
വാഹനത്തിന് ഏകദേശം 2.5 കോടി രൂപയാണ് വില കണക്കാക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ള ഈ കാറിൻ്റെ പ്രധാന സവിശേഷതകൾ. വെള്ളത്തിൽ വീണാലും കാർ പൊങ്ങിക്കിടക്കും. എല്ലാ ടയറുകളും നശിച്ചാലും കാറിന് കൂടുതൽ വേഗത്തിൽ ഓടാൻ സാധിക്കും.
4.4 ലിറ്റർ ട്വിൻ-ടർബോ വി8 ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഏകദേശം 6 മുതൽ 9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കും. പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്.
What's Your Reaction?

