യമഹ ഫാസിനോ 125 ഹൈബ്രിഡ് പുതുരൂപത്തിൽ പുറത്തിറക്കി; വില 76,500 രൂപ മുതൽ
ഡിസൈനിൽ വരുത്തിയ മാറ്റങ്ങളിലൂടെ സ്‌കൂട്ടറിന് കൂടുതൽ സ്റ്റൈലിഷും ഒതുക്കമുള്ളതുമായ ലുക്ക് നൽകാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്
ന്യൂഡൽഹി: പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ, തങ്ങളുടെ ജനപ്രിയ സ്‌കൂട്ടറായ ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡിന്റെ (Fascino 125 FI Hybrid) പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 76,500 രൂപ മുതൽ 95,200 രൂപ വരെയാണ് വിവിധ മോഡലുകളുടെ ഡൽഹി എക്‌സ് ഷോറൂം വില.
ഡിസൈനിൽ വരുത്തിയ മാറ്റങ്ങളിലൂടെ സ്‌കൂട്ടറിന് കൂടുതൽ സ്റ്റൈലിഷും ഒതുക്കമുള്ളതുമായ ലുക്ക് നൽകാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. സ്‌കൂട്ടറിന്റെ പിൻഭാഗത്തെ ഡിസൈനിലാണ് പ്രധാന മാറ്റം വരുത്തിയിരിക്കുന്നത്. മുൻപ് ടെയിൽലൈറ്റും ടേൺ ഇൻഡിക്കേറ്ററുകളും ഒന്നിച്ചായിരുന്നെങ്കിൽ, പുതിയ മോഡലിൽ ഇവ പ്രത്യേകം വേർതിരിച്ചാണ് നൽകിയിരിക്കുന്നത്. ഇത് വാഹനത്തിന് കൂടുതൽ ഷാർപ്പ് ലുക്ക് നൽകുന്നു.
ടോപ്പ് വേരിയന്റായ ഫാസിനോ എസ്, മാറ്റ് ഗ്രേ, മാറ്റ് ബ്ലാക്ക് എന്നീ രണ്ട് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. 8 ബിഎച്ച്പി കരുത്തും 10.3 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 125 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പുതിയ പതിപ്പിനും കരുത്ത് പകരുന്നത്.
What's Your Reaction?