ഇന്ത്യയിലെ കൂടുതല്‍ വില്‍പനയുള്ള എംപിവിയായി ഈ കാര്‍...
സി.എൻ.ജി.യിലും പെട്രോളിലും ലഭ്യമാകുന്ന എർട്ടിഗയുടെ ജനപ്രീതിക്ക് പ്രധാന കാരണം അതിന്റെ മികച്ച പ്രകടനവും ഉയർന്ന ഇന്ധനക്ഷമതയുമാണ്

ഇന്ത്യയിലെ മൾട്ടി പർപ്പസ് വെഹിക്കിൾ (എം.പി.വി.) വിഭാഗത്തിൽ മാരുതി സുസുക്കി എർട്ടിഗ വീണ്ടും തങ്ങളുടെ ആധിപത്യം തെളിയിച്ചു. 2025 സെപ്തംബറിൽ കമ്പനി 12,115 യൂണിറ്റ് എർട്ടിഗ വിറ്റഴിച്ചു. ഇതോടെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 7 സീറ്റർ എം.പി.വി. ആയി എർട്ടിഗ മാറി.
സി.എൻ.ജി.യിലും പെട്രോളിലും ലഭ്യമാകുന്ന എർട്ടിഗയുടെ ജനപ്രീതിക്ക് പ്രധാന കാരണം അതിന്റെ മികച്ച പ്രകടനവും ഉയർന്ന ഇന്ധനക്ഷമതയുമാണ്. 1.5 ലിറ്റർ 'കെ സീരീസ്' ഡ്യുവൽ ജെറ്റ് എഞ്ചിനാണ് എർട്ടിഗയ്ക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 103 ബി.എച്ച്.പി. കരുത്തും 136.8 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്നു.
പെട്രോള്‍ വേരിയന്റിന് ഏകദേശം 20.5 കിലോമീറ്റര്‍/ലിറ്റര്‍ ഇന്ധനക്ഷമതയുണ്ട്.
സി.എൻ.ജി. വേരിയന്‍റിന് ഏകദേശം 26.1 കി.മീ./കിലോഗ്രാം (ഇന്ധനക്ഷമതയുടെ കാര്യത്തിൽ എർട്ടിഗ ഈ വിഭാഗത്തിൽ മുന്നിലാണ്). നാല് എയർബാഗുകൾ, ഇ.ബി.ഡി.യോടുകൂടിയ എ.ബി.എസ്. (ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇ.എസ്.പി. (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം) എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. ഇന്ത്യൻ വിപണിയിൽ എർട്ടിഗയുടെ എക്സ്-ഷോറൂം വില 8.80 ലക്ഷം രൂപ മുതൽ 12.94 ലക്ഷം രൂപ വരെയാണ്.
What's Your Reaction?






