വിദ്യാര്‍ഥികള്‍ക്ക് സന്തോഷിക്കാം; ഒന്‍പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുന്‍പ് തന്നെ പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ കൈയിലെത്തും

മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രില്‍ രണ്ടാംവാരം നടക്കും.

Mar 23, 2025 - 08:32
Mar 23, 2025 - 08:32
 0  9
വിദ്യാര്‍ഥികള്‍ക്ക് സന്തോഷിക്കാം; ഒന്‍പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുന്‍പ് തന്നെ പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ കൈയിലെത്തും

തിരുവനന്തപുരം: പത്താം ക്ലാസിലേക്ക് കടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത. പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുന്‍പ് തന്നെ പ്രകാശനം ചെയ്ത് വിതരണം ചെയ്യുമെന്നും കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമാണിതെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാര്‍ച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രില്‍ രണ്ടാംവാരം നടക്കും.

പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞവർഷം പരിഷ്കരിച്ച 1, 3, 5,7, 9 ക്ലാസുകളിലെ 205 ടൈറ്റിലുകളിലായി 1.8 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തീകരിച്ച് ഇതിനകം തന്നെ വിദ്യാലയങ്ങളിൽ എത്തിക്കഴിഞ്ഞു. ഈ വർഷം പരിഷ്കരിച്ച 2, 4, 6,8 ക്ലാസുകളിലെ 238 ടൈറ്റിലുകളിലായി രണ്ടുകോടി പാഠപുസ്തകങ്ങളുടെ അച്ചടിയും പുരോഗമിക്കുന്നു. സ്കൂൾ മധ്യവേനൽ അവധിക്ക് അടക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിച്ച് പുതു ചരിത്രം സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow