റോഡുകളിലും ഓടകളിലും സോപ്പ് പതപോലെ പ്രതിഭാസം; തൃശൂരില്‍ പെയ്തത് പതമഴ തന്നെ
മഴ ശമിച്ചതോടെയാണ് റോഡുകളിലും ഓടകളിലും സോപ്പുപതപോലെയുള്ള പ്രതിഭാസം കണ്ടത്.

തൃശൂര്‍: തൃശൂരില്‍ ഇന്നലെ പെയ്തത് പതമഴ. അമ്മാടം, കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. മഴ ശമിച്ചതോടെയാണ് റോഡുകളിലും ഓടകളിലും സോപ്പുപതപോലെയുള്ള പ്രതിഭാസം കണ്ടത്. വേഗത്തില്‍ പത അപ്രത്യക്ഷമാകുകയും ചെയ്തു. അതേസമയം, പതമഴയില്‍ ആശങ്ക വേണ്ടെന്നും വേനല്‍ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നും കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കി.
സാധാരണഗതിയില്‍ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുകയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇന്നലെ വൈകുന്നേരം തൃശൂരിലെ വിവിധ ഇടങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ഇതിനിടയിലാണ് അമ്മാടം, കോടന്നൂര്‍ മേഖലകളില്‍ പതമഴ രൂപപ്പെട്ടത്.
What's Your Reaction?






