വന്‍ പ്രഖ്യാപനം; വൈദ്യുതി ചാർജിന്‍റെയും പാചക വാതക ബില്ലിന്‍റെയും 25 % വഹിക്കുമെന്ന് ട്വന്‍റി ട്വന്‍റി

വൈദ്യുതി– പാചകവാതക ബില്ലുകളുടെ 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ട് നൽകുന്ന രീതിയിലാണ് പദ്ധതി

Mar 31, 2025 - 21:54
Mar 31, 2025 - 21:54
 0  15
വന്‍ പ്രഖ്യാപനം; വൈദ്യുതി ചാർജിന്‍റെയും പാചക വാതക ബില്ലിന്‍റെയും 25 % വഹിക്കുമെന്ന് ട്വന്‍റി ട്വന്‍റി

കൊച്ചി: കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ പദ്ധതി വിഹിതത്തിൽനിന്ന് മിച്ചം പിടിച്ച തുക ഉപയോഗിച്ച് പുതിയ പദ്ധതികൾ ട്വന്‍റി ട്വന്‍റി പാർട്ടി പ്രഖ്യാപിച്ചു. ട്വന്‍റി ട്വന്‍റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് വൈദ്യുതി, പാചകവാതക ബില്ലിൽ 25 ശതമാനം ഇളവ് ലഭിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. രണ്ട് പഞ്ചായത്തുകളിലുമായി പ്ലാൻ ഫണ്ടിൽ മിച്ചം വന്ന 37.5 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

വൈദ്യുതി– പാചകവാതക ബില്ലുകളുടെ 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ട് നൽകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. കിഴക്കമ്പലം പഞ്ചായത്തിൽ 25 കോടി രൂപയും ഐക്കരനാട്ടിൽ 12 കോടി രൂപയുമാണ് നീക്കിയിരുപ്പ്. പദ്ധതിയുടെ  തുടക്കം എന്ന നിലയിലാണ് വൈദ്യുതി ബില്ലും പാചക വാതക വിലയും  25 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു.

ഘട്ടം ഘട്ടമായി ഇത് 50 ശതമാനമാക്കി ഉയർത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വെള്ള റേഷൻ കാർഡ് ഒഴികെയുള്ള എല്ലാ കാർഡ് ഉടമകൾക്കും ആനുകൂല്യം ലഭിക്കും. ഇരു പഞ്ചായത്തുകളിലെയും 75 ശതമാനത്തോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം കിട്ടും. 

What's Your Reaction?

like

dislike

love

funny

angry

sad

wow