ഉത്സവവും മേട വിഷുവും; ശബരിമല നട നാളെ തുറക്കും
ഉത്സവം കഴിഞ്ഞ് വിഷുവിനോടനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്.

പത്തനംതിട്ട: ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ (ഏപ്രില്‍ ഒന്ന്) തുറക്കും. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9.45നും 10 .45 നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും.
ഏപ്രിൽ 11ന് പമ്പാ നദിയിൽ ആറാട്ട് നടക്കും. ഉത്സവം കഴിഞ്ഞ് വിഷുവിനോടനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്. വിഷു ദിവസമായ ഏപ്രിൽ 14 ന് രാവിലെ നാലു മണി മുതൽ ഏഴുമണിവരെ വിഷുക്കണി ദർശനം ഉണ്ടാകും. വിഷുദിനത്തിൽ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നടയടക്കും.
What's Your Reaction?






