എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മെഗാ സെയില്‍, '1,429 രൂപ' മുതല്‍ വിമാന ടിക്കറ്റ്; ഓഫര്‍ പരിമിതകാലത്തേക്ക്

Mar 31, 2025 - 22:04
Mar 31, 2025 - 22:05
 0  16
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മെഗാ സെയില്‍, '1,429 രൂപ' മുതല്‍ വിമാന ടിക്കറ്റ്; ഓഫര്‍ പരിമിതകാലത്തേക്ക്

മെഗാ സെയില്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ‘പേ ഡേ സെയില്‍’ പ്രകാരം യാത്രക്കാര്‍ക്ക് 1,429 രൂപ മുതല്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ ഈ ഓഫര്‍ പരിമിതകാലത്തേക്കാണ്. എക്സ്പ്രസ് വാല്യു നിരക്ക് : വെറും 1,499 മുതല്‍ ആരംഭിക്കുന്നു, ഇതില്‍ അധിക ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. എക്സ്പ്രസ് ലൈറ്റ് നിരക്ക് : 1,429 മുതല്‍ നല്‍കുന്നു (ചെക്ക്-ഇന്‍ ബാഗേജ് ഒഴികെ).

എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. 2025 മാര്‍ച്ച് 31 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. 2025 ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 20 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാനാകും. കൂടാതെ ശ്രദ്ധിക്കേണ്ട കാര്യം, പൂര്‍ത്തിയാക്കിയ ബുക്കിംഗുകള്‍ക്ക് മാത്രമേ ഓഫര്‍ ബാധകമാകൂ. ഇടപാട് പൂര്‍ണ്ണമായും റദ്ദാക്കിയാല്‍ ബുക്കിംഗ് ഓഫറിന് യോഗ്യമല്ല.

ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫര്‍ ലഭ്യമാകുക. മറ്റൊരു കാര്യം, പേയ്‌മെന്റുകള്‍ നടത്തിയതിന് ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് റീഫണ്ടുകള്‍ നല്‍കില്ല, കൂടാതെ റദ്ദാക്കല്‍ ഫീസ് എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കിയ രീതിയിലായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow