തിടുക്കം കൂട്ടി ഭക്ഷണം കഴിക്കല്ലേ... ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍

തിരക്കാണ്, സമയം കളയാനില്ലെന്ന് കരുതി തിടുക്കം കൂട്ടി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. തിരക്കു കൂടുന്നതനുസരിച്ച് ആളുകള്‍ ഭക്ഷണം കഴിക്കുന്നതിലുള്ള രീതിയിലും മാറ്റം വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ച് തുടങ്ങി ഏകദേശം 20 മിനിറ്റ് എടുക്കും മസ്തിഷ്‌കം സംതൃപ്തിയുടെ സന്ദേശം അയയ്ക്കാന്‍.
ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം പോലും നീണ്ടുനില്‍ക്കില്ലെന്നതാണ് സത്യം! വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം സമ്മര്‍ദത്തിലാവുകയും ശരീരം ഫൈറ്റ് മോഡില്‍ പ്രവര്‍ത്തിക്കാനും തുടങ്ങുന്നു. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷണം സാവധാനത്തില്‍ കഴിക്കുമ്പോള്‍ വയര്‍ നിറഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ നിങ്ങളുടെ ശരീരത്തിന് സമയം ലഭിക്കുന്നു. കൂടാതെ ഈ സമയം ശരീരം സമ്മര്‍ദത്തിലായിരിക്കില്ല. ഇത് ഒപ്റ്റിമല്‍ ദഹനത്തിന് അനുയോജ്യമായ അവസ്ഥയുണ്ടാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
What's Your Reaction?






