"ഉഷയെ ഓർമ്മയില്ല", ഡോക്ടർ ലളിതാംബികയുടെ വാദം മന്ത്രി തള്ളി ആരോഗ്യമന്ത്രി

വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കും

Feb 20, 2026 - 12:58
Feb 20, 2026 - 12:58
 0
"ഉഷയെ ഓർമ്മയില്ല", ഡോക്ടർ ലളിതാംബികയുടെ വാദം മന്ത്രി തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറ്റിൽ ശസ്ത്രക്രിയ കത്രിക കുടുങ്ങിയ സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. വിഷയത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയായതായും വിശദമായ റിപ്പോർട്ടിനായി വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.

വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി ഉടൻ സസ്‌പെൻഡ് ചെയ്യും. വകുപ്പുതല നടപടികൾക്ക് പുറമെ റിപ്പോർട്ട് പോലീസിന് കൈമാറുകയും നിയമനടപടികൾ തുടരുകയും ചെയ്യും. ഡോക്ടർമാർ നോൺ-പ്രാക്ടീസിങ് അലവൻസ് (NPA) കൈപ്പറ്റിയിട്ടും വീട്ടിൽ ചികിത്സ നടത്തിയെന്ന പരാതി ഗൗരവത്തോടെ കാണും. ഇക്കാര്യത്തിലും കർശന പരിശോധനയുണ്ടാകും. 

"ഉഷയെ ഓർമ്മയില്ല" എന്ന ആരോപണവിധേയയായ ഡോക്ടർ ലളിതാംബികയുടെ വാദം മന്ത്രി തള്ളി. ഇത്തരം വീഴ്ചകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ (WHO) മാനദണ്ഡങ്ങൾ പാലിച്ചാണ് ശസ്ത്രക്രിയകൾ നടക്കേണ്ടത്. സ്ക്രബ് നേഴ്‌സ് ഇല്ലാതെ ശസ്ത്രക്രിയ സാധ്യമല്ലെന്നും വീഴ്ചയുണ്ടായാൽ ഡോക്ടർക്കും നേഴ്‌സിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. നീതി ഉറപ്പാക്കാൻ സർക്കാർ അതിജീവിതയ്‌ക്കൊപ്പം നിൽക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow