'വര്‍ഗ്ഗീയ തീവ്രവാദ ശക്തികള്‍ ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കിയാണ് നിലമ്പൂര്‍'

ഇടതുമുന്നണിക്ക് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂരെന്നും പാര്‍ട്ടി വോട്ടിന് പുറമെനിന്ന് വോട്ട് കിട്ടുമ്പോഴാണ് ജയിക്കാറെന്നും എം വി ഗോവിന്ദന്‍

Jun 23, 2025 - 17:25
Jun 23, 2025 - 17:25
 0  10
'വര്‍ഗ്ഗീയ തീവ്രവാദ ശക്തികള്‍ ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കിയാണ് നിലമ്പൂര്‍'

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണ കിട്ടിയെന്നും ബിജെപി വോട്ട്, ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ യുഡിഎഫിന് പോള്‍ ചെയ്തുവെന്നും വര്‍ഗ്ഗീയ തീവ്രവാദ ശക്തികള്‍ ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കിയാണ് നിലമ്പൂരെന്നും ഇത് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇടതുമുന്നണിക്ക് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂരെന്നും പാര്‍ട്ടി വോട്ടിന് പുറമെനിന്ന് വോട്ട് കിട്ടുമ്പോഴാണ് ജയിക്കാറെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്തിയാണ് നിലമ്പൂരില്‍ ഇത്രയധികം വോട്ട് എല്‍ഡിഎഫിന് കിട്ടിയതെന്നും വര്‍ഗ്ഗീയ ശക്തികളെ ഒരുമിപ്പിച്ചും കള്ളപ്രചാരണം നടത്തിയും യുഡിഎഫ് വോട്ട് പിടിച്ചെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. യുഡിഎഫിന് ജനപിന്തുണ കുറഞ്ഞുവെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ലെന്നും ജനതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇടത് നയമെന്നും അതുമായി തന്നെ മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിന്റെ വോട്ട് കൂടി വാങ്ങിയാണ് നിലമ്പൂരില്‍ ജയിച്ചതെന്നും ഇത്തവണ അന്‍വറിന്റെ വോട്ടിന്റെ കുറവാണ് തോല്‍വിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow