പുതുവര്‍ഷത്തില്‍ ന്യൂയോര്‍ക്കിന്റെ പുതു മേയറായി സത്യപ്രതിജ്ഞ ചെയ്ത് സൊഹ്‌റാന്‍ മംദാനി

ഖുര്‍ആനില്‍ തൊട്ടായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ

Jan 1, 2026 - 11:36
Jan 1, 2026 - 11:36
 0
പുതുവര്‍ഷത്തില്‍ ന്യൂയോര്‍ക്കിന്റെ പുതു മേയറായി സത്യപ്രതിജ്ഞ ചെയ്ത് സൊഹ്‌റാന്‍ മംദാനി
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനി അധികാരമേറ്റു.  അമേരിക്കയിൽ പുതുവര്‍ഷം പിറന്ന് നിമിഷങ്ങള്‍ക്കുളളിലാണ് മംദാനിയുടെ സത്യപ്രതിജ്ഞ നടന്നത്. 
 
ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യമായി ഖുര്‍ആനില്‍ തൊട്ടായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ. മാന്‍ഹട്ടനിലെ ചരിത്രപ്രസിദ്ധമായ സബ്‌വേ സ്റ്റേഷനില്‍ ആയിരുന്നു സത്യപ്രതിജ്ഞ. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ മുസ്ലീം മേയറും ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയറുമാണ് 34 വയസുകാരനായ ഈ ഡെമോക്രാറ്റിക് നേതാവ്.
 
 ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.  നഗരത്തിന്റെ പഴയകാല വീര്യത്തിന്റെ അടയാളമായി സബ്‌വേ സ്റ്റേഷന്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യമാണ് തന്റെ സത്യപ്രതിജ്ഞ വേദിയായി ഇവിടം തെരഞ്ഞെടുക്കാന്‍ മംദാനിയെ പ്രേരിപ്പിച്ചത്. 
 
ഇത് ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതിയും ഭാഗ്യവുമാണ് എന്ന് അധികാരമേറ്റ ശേഷം മംദാനി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് (പ്രാദേശിക സമയം) സിറ്റി ഹാളിൽ വെച്ച് പൊതു സത്യപ്രതിജ്ഞ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow