ഡൽഹി: ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. എഎപി വക്താവ് അനുരാഗ് ദണ്ഡയാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അനുരാഗ് ദണ്ഡ ആരോപിച്ചു.
ഭാവി തെരഞ്ഞെടുപ്പുകളില്‍ എ എ പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും എ എ പി അറിയിച്ചു. മോദിക്ക് ഗുണം ചെയ്യുന്ന കാര്യം മാത്രമേ രാഹുൽ ഗാന്ധി പറയൂ എന്നും പ്രസ്താവനയിലുണ്ട്. ഗാന്ധി കുടുംബത്തെ ജയിലില്‍ പോകുന്നതില്‍ നിന്നും മോദി രക്ഷിക്കുന്നു എന്നും ആം ആദ്മി പാര്‍ട്ടി വിമർശിച്ചു.
മാത്രമല്ല സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമില്ലെന്നും അനുരാഗ് ദണ്ഡ എക്സിൽ കുറിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കണമെങ്കില്‍ അണിയറയിലെ ഈ സഖ്യം നാം അവസാനിപ്പിക്കണമെന്നും അദ്ദേഹം കുറിച്ചു.