ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് വന്‍ ദുരന്തം; ഒന്‍പത് പേര്‍ മരിച്ചു
അപകടത്തിൽ 9 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ശ്രീകാകുളം (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ തിക്കിലും തിരക്കിലും പെട്ട് വൻ ദുരന്തം. കാർത്തിക മാസത്തിലെ ഏകാദശി ഉത്സവത്തോടനുബന്ധിച്ച് ഭക്തജനത്തിരക്ക് അനുഭവപ്പെട്ട കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം നടന്നത്. അപകടത്തിൽ 9 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാർത്തിക മാസത്തിലെ ഏകാദശിയായ ഇന്ന് (ശനിയാഴ്ച) വൻ ഭക്തജനത്തിരക്ക് ക്ഷേത്രത്തിൽ അനുഭവപ്പെട്ടിരുന്നു. ക്ഷേത്രത്തിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ മാത്രമാണ് സ്ഥാപിച്ചിരുന്നത്.
ഈ ബാരിക്കേഡുകളിലേക്ക് ആളുകൾ തിക്കിത്തിരക്കി വീണതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
What's Your Reaction?

