ബെംഗളൂരു:  ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊടുവിലാണ് വിരമിക്കൽ. ഗ്രാൻഡ് സ്ലാം കിരീടം നേടിയ നാല് ഇന്ത്യക്കാരിൽ ഒരാളാണ് ബൊപ്പണ്ണ. രോഹന്‍ ബൊപ്പണ്ണ തന്റെ 45-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
 
ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായിരുന്നു രോഹന്‍ ബൊപ്പണ്ണ. പാരീസ് മാസ്റ്റേഴ്സിൽ ഖസാക്കിസ്ഥാന്‍റെ അലക്സാണ്ടർ ബബ്ലിക്കിനൊപ്പമാണ് ബൊപ്പണ്ണ ഏറ്റവും ഒടുവിൽ കളത്തിലെത്തിയത്. 2024 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് (മാത്യൂ എബ്ഡനൊപ്പം), 2017 ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസ് (ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം) എന്നീ രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങളുമായാണ് 45 കാരനായ ബൊപ്പണ്ണ തൻ്റെ കരിയർ പൂർത്തിയാക്കിയത്. 
 
 എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഗുഡ് ബൈ, പക്ഷെ ഒന്നിന്‍റെയും അവസാനമല്ല, ഔദ്യോഗികമായി ഞാൻ റാക്കറ്റ് താഴെ വയ്ക്കുന്നു എന്നാണ് ബൊപ്പണ്ണ കുറിച്ചിരിക്കുന്നത്.