ലഖ്നൗ: നഗ്നരായി സംഘം ചേർന്നെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘത്തെ കണ്ടെത്താനാകാതെ പോലീസ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
നഗ്ന സംഘം സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ സ്ഥലത്ത് നിരീക്ഷണത്തിനായി സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വനിത കോൺസ്റ്റബിൾമാരെ പ്രദേശത്ത് വിന്യസിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. മീററ്റിലെ ദൗറല പ്രദേശത്തെ ഗ്രാമങ്ങളിലാണ് ഈ സംഭവങ്ങളുണ്ടാകുന്നത്. നഗ്ന സംഘത്തിൽ നിന്ന് നാലു പേർക്ക് ഇതുവരെ ആക്രമണം നേരിട്ടു. 5 ദിവസം മുൻപാണ് ഏറ്റവും ഒടുവിൽ ഇതേ സംഭവത്തിന് സ്ത്രീകൾ ഇരയായത്.