ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

23-ാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം

Jul 7, 2025 - 13:49
Jul 7, 2025 - 13:49
 0  13
ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നാളെ സൂചന പണിമുടക്ക് നടക്കും. 
 
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ  23-ാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow