തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് ജീവനക്കാരന് സസ്പെൻഷൻ. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയോട് അപമര‍്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചത്. ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയിലുള്ള രോഗിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. യുവതിയോട് ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതിന് തുടർന്ന് യുവതി ഡ‍്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പരാതിപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ റിപ്പോർട്ട് ലഭിച്ചന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക നടപടിയെന്ന നിലയിൽ സർവ്വീസിൽ നിന്നും സസ്പെന്‍റ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി .എസ് സുനിൽകുമാർ അറിയിച്ചു.