ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; മരണകാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം

Feb 19, 2025 - 18:00
Feb 19, 2025 - 18:00
 0  12
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; മരണകാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം

വയനാട്: അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ മരണകാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമെന്ന് വിവരം. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വ്യായാമം ചെയ്യുന്നതിനിടെ സൽമാൻ കുഴഞ്ഞുവീഴുകയായിരുന്നു. 

ആദ്യം അമ്പലവയലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൽമാനെ പിന്നീട് മാറ്റിയിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വന്തം നാടായ വയനാട്ടിലെ അമ്പലവയലിലേക്ക് കൊണ്ടുപോയി. 

What's Your Reaction?

like

dislike

love

funny

angry

sad

wow