കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ഒന്നാം പാപ്പാനെ ആന ചവിട്ടിക്കൊന്നു
ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്
തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വെങ്ങാനൂർ സ്വദേശിയായ വിഷ്ണു (25) ആണ് മരിച്ചത്. കേന്ദ്രത്തിലെ 'മനു' എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. വവ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വിഷ്ണുവിനെ ആന വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞ ശേഷം ചവിട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒപ്പമുണ്ടായിരുന്ന മറ്റ് പാപ്പാന്മാർ ആനയെ പിന്തിരിപ്പിച്ചാണ് വിഷ്ണുവിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിഷ്ണു മനു എന്ന ആനയുടെ ഒന്നാം പാപ്പാനായി ജോലി നോക്കി വരികയായിരുന്നു. മൃതദേഹം ഇപ്പോൾ ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
What's Your Reaction?

