രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്

Dec 6, 2025 - 11:08
Dec 6, 2025 - 11:08
 0
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. താൽക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്.  കേസിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഇടക്കാല ഇത്തരവിറക്കിയത്.
 
രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. 
 
 കേസിൽ വിശദമായ വാദം കേൾക്കാൻ ഈ മാസം പതിനഞ്ചാം തിയ്യതിയിലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 15 ന് മുൻകൂർജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.  എന്നാൽ ആദ്യ കേസിലാണ് കോടതി അറസ്റ്റ് തടഞ്ഞത്. രണ്ടാമത്തെ കേസിൽ അറസ്റ്റിന് തടസമുണ്ടായിരിക്കില്ലെന്നാണ് സൂചന. 

What's Your Reaction?

like

dislike

love

funny

angry

sad

wow