തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി സംഘങ്ങൾ എറ്റുമുട്ടി. കരുമം കണ്ണങ്കോട് ലക്ഷം വീട് കോളനിയിലാണ് സംഭവം നടന്നത്. വിവരമറിഞെത്തിയ നേമം പോലീസിനു നേരെയും സംഘം ആക്രമണം നടത്തി.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തിൽ പ്രദേശവാസികളായ കിരണ്‍ (31) മിഥുന്‍ (25) വിഷ്ണു, (35) എന്നിവരെ പോലീസ് പിടികൂടി. ലഹരി ഉപയോഗിച്ചവര്‍ പരസ്പരം ആക്രമണം നടത്തുകയായിരുന്നു. പത്ത് പേരടങ്ങുന്ന സംഘം ലഹരി ഉപയോഗിച്ച ശേഷം രണ്ട് മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
അക്രമത്തില്‍ പിടിയിലായ കിരണിന് പരിക്കുണ്ട്. പ്രതികളുടെ ആക്രമണത്തില്‍ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ബീനിഷ്, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.