തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ അവധിയിൽ മാറ്റം. ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി ശനിയാഴ്ച മാത്രമായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നാളത്തെ അവധി മറ്റന്നാളേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറക്കി. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. വെള്ളിയാഴ്ച കൂടി അവധി കൊടുക്കുന്നതിനെക്കുറിച്ച് പരിഗണനയിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് തള്ളുകയായിരുന്നു.
പെരുന്നാൾ ശനിയാഴ്ചയായ പശ്ചാത്തലത്തിലാണ് മാറ്റം. കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും. ഇതേ തുടർന്ന് വെള്ളിയാഴ്ച പ്രവർത്തിദിനമാകും.