പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു
130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം

കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോടാണ് സംഭവം നടന്നത്. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട് ഇയ്യാടൻ ഷാനിദ് പൊലീസിന്റെ പിടിയിലാകുന്നത്.
പോലീസിനെ കണ്ട് ഭയന്ന ഇയാൾ കയ്യിലിരുന്ന രണ്ട് പാക്കറ്റ് എം ഡി എം എ വിഴുങ്ങുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് എം ഡി എം എ വിഴുങ്ങിയ വിവരം പ്രതി പുറത്തുപറയുന്നത്. ഉടൻ തന്നെ ഇയാളെ പോലീസ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.
എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. വയറ്റിൽ കിടന്ന എം ഡി എം എ പൊതി പൊട്ടിയതാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?






