തിരുവനന്തപുരം കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞ് വീണ് വൃദ്ധ മരിച്ചു

വീടിനോട് ചേർന്നുനിന്നിരുന്ന മതിൽ, മഴയത്ത് കുതിർന്ന് പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു

Nov 22, 2025 - 19:42
Nov 22, 2025 - 19:42
 0
തിരുവനന്തപുരം കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞ് വീണ് വൃദ്ധ മരിച്ചു

തിരുവനന്തപുരം: ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് നെയ്യാറ്റിൻകര ഉച്ചക്കടയിൽ മതിലിടിഞ്ഞ് വീണ് ഒരു വൃദ്ധ മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്. വീടിനോട് ചേർന്നുനിന്നിരുന്ന മതിൽ, മഴയത്ത് കുതിർന്ന് പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം മുതൽ തിരുവനന്തപുരം ജില്ലയിലും മലയോര മേഖലയിലും ശക്തമായ മഴ തുടരുകയായിരുന്നു.

തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഇന്നും നാളെയും തുടരും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് നിലവിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ, നവംബർ 26 വരെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ, മണ്ണിടിച്ചിലിനും മറ്റുമുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow