കുളിമുറിയിൽ വീണ് ജി.സുധാകരന് പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആദ്യം സാഗര ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തുകയായിരുന്നു
ആലപ്പുഴ: കുളിമുറിയിൽ വീണ് മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരന് പരിക്കേറ്റു. കാലിന് പൊട്ടലുണ്ടായതിനെ തുടർന്ന് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയോടെയാണ് സംഭവം. ശസ്ത്രക്രിയ ആവശ്യമാണെന്നു ഡോക്ടർമാർ അറിയിച്ചത്.
ആദ്യം സാഗര ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് വിദഗ്ധ ചികിത്സയ്‌ക്ക് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ തുടർന്നുള്ള രണ്ടു മാസം പൂർണവിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞതായി ജി.സുധാകരൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
What's Your Reaction?

