ഇടുക്കിയില്‍ അസം സ്വദേശിനി ബലാത്സംഗത്തിന് ഇരയായി; നാലുപേര്‍ അറസ്റ്റില്‍

Mar 8, 2025 - 19:07
Mar 9, 2025 - 20:40
 0  11
ഇടുക്കിയില്‍ അസം സ്വദേശിനി ബലാത്സംഗത്തിന് ഇരയായി; നാലുപേര്‍ അറസ്റ്റില്‍

ഇടുക്കി: നെടുങ്കണ്ടത്ത് അസം സ്വദേശിനി ബലാത്സംഗത്തിന് ഇരയായി. അസം സ്വദേശി സദ്ദാമാണ് ബലാത്സംഗം ചെയ്തത്. ഇതിന് പുറമേ മൂന്ന് പേര് ശാരീരികമായും യുവതിയെ ഉപദ്രവിച്ചു. അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവരാണ് സ്ത്രീയെ മർദിച്ചത്. നാലുപേരെയും നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു.

ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്ത് വെള്ളിയാഴ്ച നെടുങ്കണ്ടത്തിന് സമീപം എത്തിക്കുകയായിരുന്നു. ഇഷ്ടികക്കളത്തിലെ ഷെഡിലാണ് ഭര്‍ത്താവിന്‌റെ സുഹൃത്ത് മറ്റ് തൊഴിലാളികള്‍ക്കൊപ്പം താമസിച്ചിരുന്നത്. രാത്രി മദ്യപിച്ചെത്തിയ പ്രതികള്‍ യുവതിയുടെ ഭര്‍ത്താവിനെ സംഘടിതമായി ഭീഷണിപ്പെടുത്തി. തുടര്‍ന്നായിരുന്നു പീഡനം.

രാവിലെ ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതിയും ഭര്‍ത്താവും ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.പോലീസ് നടത്തിയ അന്വേഷണത്തിൽ  പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളായ നാല് പേരും അസം സ്വദേശികളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow