ന്യൂറോ സര്‍ജന്‍ എന്ന വ്യാജേന എത്തി; മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍. ന്യൂറോ സര്‍ജന്‍ എന്ന വ്യാജേനയാണ് സൂപ്പര്‍ സ്‌പെഷ്യൽറ്റി വാര്‍ഡില്‍ ഇവര്‍ എത്തിയത്. സംശയം തോന്നി സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് താനെന്നും പേരൂര്‍ക്കടയിലാണു താമസിക്കുന്നതെന്നും യുവതി പറഞ്ഞു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇവർ കൊല്ലം സ്വദേശിയാണെന്നാണ് മനസ്സിലായിരിക്കുന്നത്. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് ഇവര്‍ സ്‌റ്റെതസ്‌കോപ്പ് ഉള്‍പ്പെടെ ഡോക്ടര്‍ വേഷത്തില്‍ ആശുപത്രിയില്‍ എത്തിയത്. സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ മറ്റു ഡോക്ടര്‍മാരെ വിവരമറിയിച്ചു. ഇങ്ങനെ ഒരു ഡോക്ടര്‍ ഇല്ലെന്ന് അവര്‍ പറഞ്ഞതോടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്.
What's Your Reaction?



