ശബരിമലയിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ ഒക്ടോബർ 17 ന് പുനഃസ്ഥാപിക്കും

നിലവിൽ സന്നിധാനത്തെ സ്ട്രോങ് റൂമിലാണ് സ്വർണപ്പാളികൾ സൂക്ഷിച്ചിരിക്കുന്നത്

Sep 30, 2025 - 15:29
Sep 30, 2025 - 15:29
 0
ശബരിമലയിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ ഒക്ടോബർ 17 ന് പുനഃസ്ഥാപിക്കും
പത്തനംതിട്ട: ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ ഒക്ടോബർ 17 ന് പുനസ്ഥാപിക്കും. പുനഃസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം.
 
നിലവിൽ സന്നിധാനത്തെ സ്ട്രോങ് റൂമിലാണ് സ്വർണപ്പാളികൾ സൂക്ഷിച്ചിരിക്കുന്നത്. സെപ്തംബര്‍ എട്ടിനായിരുന്നു ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോയത്.  21ന് തിരികെയെത്തിച്ചു. 
 
തുലാമാസ പൂജകൾക്കായി ഒക്ടോബർ 17 ന് നട തുറന്ന ശേഷമാകും സ്വർണ്ണം പൂശിയ പാളികൾ ദ്വാരപാലക ശില്പങ്ങളിൽ പുനസ്ഥാപിക്കുന്നത്. ശ്രീ കോവിലിന്റെ വാതിലുകളുടെയും കമാനത്തിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികൾക്കും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow