നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി

20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്.

Jan 30, 2026 - 13:33
Jan 30, 2026 - 13:33
 0
നടിയെ ആക്രമിച്ച കേസ്;  ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. ദൃശ്യം ചിത്രീകരിച്ചുവെന്ന് പറയുന്ന ഒറിജിനല്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടി. 
 
 ഫോൺ കണ്ടെത്താതെ അതിൽ ദൃശ്യങ്ങൾ പകർത്തി എന്ന് പറയുന്നത് നിയമപരമായി നിലനിൽക്കില്ല. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസമുണ്ടായി എന്നിവ പൾസർ സുനി അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. 
 
പൾസർ സുനി അടക്കം നാല് പ്രതികളാണ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow