കൊച്ചി: പാലിയേക്കരയിൽ ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി. പാലിയേക്കര ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഹർജി വീണ്ടും വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും.
കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം വിഷയം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. എന്നാൽ ആദ്യം റോഡ് നന്നാക്കിയിട്ട് വരൂ, എന്നിട്ട് ടോൾ പിരിക്കാം എന്നായിരുന്നു ഇന്നത്തെ കോടതിയുടെ പരാമർശം.
റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ നിലവിൽ ഉത്തരവ് ഇടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്.