കൊച്ചി: നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കാക്കനാട് മജിസ്ട്രേറ്റ് കോടതി. മുന്‍ മാനേജറെന്ന് അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസിലാണ് നടപടി. അടുത്തമാസം 27ന് കോടതിയിൽ ഹാജരാകണം.
കേസിൽ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ നടപടികൾ തുടങ്ങുന്നതിനു മുന്നോടിയായാണ് സമൻസ് അയച്ചത്. സ്വഭാവിക നടപടിയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. കോടതിയിൽ ഹാജരായി ഉണ്ണിക്ക് ജാമ്യമെടുക്കാം.
ഏപ്രിൽ 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പോലീസില്‍ പരാതിപ്പെട്ടത്. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതി.