ജി എസ് ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെ; ധനമന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്നും മന്ത്രി

Sep 22, 2025 - 10:52
Sep 22, 2025 - 10:52
 0
ജി എസ് ടി  പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെ; ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: ജി എസ് ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ആരോപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ.  ഒരു സംസ്ഥാനം പോലും ഉത്പന്നങ്ങൾക്ക് വില കുറയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല.  ജി എസ് ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. 
 
സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജി എസ് ടി നിരക്കിനെ കുറിച്ച് സംസ്ഥാനങ്ങൾ ആശങ്ക അറിയിച്ചതാണെന്നും പഠിക്കാതെയുള്ള പരിഷ്കരണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
 
 നോട്ട് നിരോധനത്തിന്റെ സമയത്തെ പോലുള്ള അനൗൺസ്‌മെന്റാണ് വന്നതെന്നും കേന്ദ്ര സർക്കാർ ഒരു കാര്യവും പഠിച്ചിട്ടില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. നേട്ടം ജനങ്ങൾക്ക് കിട്ടണം. എന്നാല്‍ നികുതി കുറയ്ക്കുന്ന സമയത്ത് പല കമ്പനികളും ഇതിന്‍റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ലെന്നും മന്ത്രി ആരോപിച്ചു.  കൂടാതെ  സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow