ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; 16 പ്രതികളെയും വെറുതെ വിട്ടു

സിപിഎം പ്രവർത്തകരായ 16 പ്രതികളെയാണ് വെറുതെ വിട്ടത്

Oct 8, 2025 - 11:58
Oct 8, 2025 - 11:59
 0
ന്യൂ മാഹി ഇരട്ടക്കൊലക്കേസ്;  16 പ്രതികളെയും വെറുതെ വിട്ടു
കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത്, ഷിനോജ് എന്നിവരെ  ന്യൂമാഹിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നടപടി. കൊടി സുനി അടക്കമുള്ളവരെയാണ് വെറുതെ വിട്ടത്.
 
സിപിഎം പ്രവർത്തകരായ 16 പ്രതികളെയാണ് വെറുതെ വിട്ടത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി റൂബി കെ ജോസാണ് വിധി പറഞ്ഞത്. 
 
കഴിഞ്ഞ ജനുവരിയിലാണ് കേസിൻ്റെ വിചാരണ ആരംഭിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.  2010 മേയ് 28ന് രാവിലെ 11ന് ന്യൂ മാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍ വെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow