കൊച്ചി: 'സേവ് ബോക്സ് ആപ്പ്' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ പുറത്ത് വരികയാണ്. ഇതിനിടെ വിഷയത്തിൽ പ്രതികരിച്ച് നടൻ ജയസൂര്യ രംഗത്തെത്തി. മൂന്നാം തവണയും ഹാജരാവണെന്ന സമൻസ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് താരം പറഞ്ഞു.
മാധ‍്യമങ്ങളുടെ നുണ പ്രചാരണമാണിതെന്നുമാണ് ജയസൂര‍്യ പറയുന്നത്. പരസ്യത്തിന്റെ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നവർ എത്തരക്കാരാണെന്ന് അറിയാൻ പറ്റില്ലല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ജയസൂര്യ വിശദീകരണവുമായി രംഗത്തെത്തിയത്.
സമന്‍സ് ലഭിച്ചത് പ്രകാരം ഡിസംബര്‍ 24 നും 29 നും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍ ജനുവരി 7ാം തീയതി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇതുവരെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് ജയസൂര്യ പറയുന്നു. എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി നടത്തി നികുതി അടയ്ക്കുന്ന ആളാണ് താൻ എന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
‘നുണ പ്രചരണം മാധ്യമ ധർമമാവുമ്പോൾ
സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
രണ്ട് ദിവസമായി എന്നെ കുറിച്ചുള്ള നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ. കാരണം എനിക്ക് സമൻസ് തന്നു, 7 ആം തിയതി ഞാൻ വീണ്ടും ഹാജരാകണം എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഈ നുണ പ്രചരണം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ എനിക്കോ, എന്റെ ഭാര്യയ്ക്കോ ഇ.ഡി യിൽ നിന്ന് അങ്ങനെയൊരു സമൻസ് ലഭിച്ചിട്ടില്ല. 24 ന് ഹാജരാകണം എന്ന സമൻസ് കിട്ടി ഞാൻ ഹാജരായി. 29 നും ഹാജരാകണമെന്ന് പറഞ്ഞു. അതിനും ഞങ്ങൾ ഹാജരായിരുന്നു. അല്ലാതെ 7 ആം തിയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഇതുവരെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.
നമ്മളെ പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ പറ്റുമോ?
എല്ലാവിധ സാമ്പത്തിക നടപടികളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവിൽ അടക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു സാധാരണ പൗരൻ മാത്രമാണ് ഞാൻ.
വാർത്തകൾ വസ്തുനിഷ്ഠമായി ജനങ്ങളിൽ എത്തിക്കാൻ ബാധ്യസ്ഥരായ മാധ്യമങ്ങൾ ഈ വിധം അധഃപതിക്കുന്നത് കാണുമ്പോൾ സഹതപിക്കുകയേ നിർവ്വാഹമുള്ളൂ…
മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം… എന്താല്ലേ!”