ന്യൂയോർക്ക്: ഇന്ത്യാക്കാരടക്കം യാത്ര ചെയ്ത ബസ് അപകടത്തിൽപെട്ടു. നയാഗ്ര വെള്ളച്ചാട്ടം കണ്ട് ന്യൂയോർക്കിലേക്ക് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ചു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തില്‍പ്പെട്ടവരില്‍ ഏറെപ്പേരും ഇന്ത്യ, ചൈന,ഫിലീപ്പീന്‍സ് സ്വദേശികളാണ്. 50ഓളം യാത്രക്കാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. ന്യൂയോർക്കിലെ പെംബ്രോക്കിലാണ് അപകടമുണ്ടായത്. നയാഗ്ര സന്ദര്‍ശിച്ച് അമേരിക്ക-കാനഡ അതിര്‍ത്തി വഴി ന്യൂയോര്‍ക്കിലേക്ക് പോയ ബസ് ദേശീയപാതയില്‍ വച്ച് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം.
അപകടത്തിന്റെ ആഘാതത്തിൽ പലരും പുറത്തേക്ക് തെറിച്ചുവീണതായി പോലീസ് വക്താവ് പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.