കൊച്ചിയിൽ കാണാതായ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

തിങ്കളാഴ്ച ടാൻസാനിയയിലേക്ക് തിരികെ പോകേണ്ടതായിരുന്നു

Jun 3, 2025 - 15:53
Jun 3, 2025 - 15:54
 0  17
കൊച്ചിയിൽ കാണാതായ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: വെണ്ടുരുത്തി കപ്പൽച്ചാലിൽ കാണാതായ ടാൻസാനിയൻ നാവികസേനാ ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി. വെണ്ടുരുത്തി പാലത്തിനു സമീപം കായലിൽ നിന്നാണ് അബ്ദുൽ ഇബ്രാഹിം സാലിഹി (22) ന്‍റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വെണ്ടുരുത്തി പാലത്തിൽനിന്ന് ചാടിയെങ്കിലും ശക്തമായ അടിയൊഴുക്കിൽപ്പെട്ടെന്നാണ് കരുതുന്നത്. ഏഴിമല നാവിക അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കി, പാസിങ് ഔട്ട് പരേഡിനു ശേഷം മറ്റുള്ളവർക്കൊപ്പം കൊച്ചിയിൽ എത്തിയതായിരുന്നു അബ്ദുൽ ഇബ്രാഹിം.

തിങ്കളാഴ്ച ടാൻസാനിയയിലേക്ക് തിരികെ പോകേണ്ടതായിരുന്നു. വൈകിട്ടോടെ മറ്റു നാവിക സേനാ കേഡറ്റുകൾക്കൊപ്പം വെണ്ടുരുത്തി പാലത്തിലെത്തി. ഇതിനിടെ അബ്ദുൽ പാലത്തിൽ നിന്ന് താഴേക്ക് ചാടുകയും നീന്തി കരയിലെത്തുകയും ചെയ്തു. എന്നാല്‍, രണ്ടാമത്തെ ചാട്ടം പിഴച്ചു. അബ്ദുൽ വെള്ളത്തിൽനിന്ന് ഉയർന്നു വന്നില്ല. തുടർന്ന്, ഞായറാഴ്ച രാത്രിയും ഇന്നലെ മുഴുവനും നടന്ന തെരച്ചിലിനൊടുവിലാണ് പാലത്തിന് അടിയിൽനിന്നു മൃതദേഹം കണ്ടെത്തിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow