119 ഇന്ത്യക്കാരുമായുള്ള അമേരിക്കയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തി

Feb 16, 2025 - 08:58
Feb 16, 2025 - 08:59
 0  8
119 ഇന്ത്യക്കാരുമായുള്ള അമേരിക്കയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തി. പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് അമേരിക്കയുടെ സൈനിക വിമാനം ലാന്റ് ചെയ്തത്. 119 ഇന്ത്യാക്കാരാണ് വിമാനത്തിലുള്ളത്. ഇവരില്‍ 67 പേര്‍ പഞ്ചാബികളാണ്. ഇവരെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്‌നീത് സിങ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 

യു.എസ്. വ്യോമസേനയുടെ സി 17 ​ഗ്ലോബ് മാസ്റ്റർ വിമാനം ശനിയാഴ്ച (ഇന്നലെ) രാത്രി 11. 40 ഓടെയാണ് അമൃത്സർ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരുമായെത്തുന്ന രണ്ടാമത്തെ വിമാനമാണിത്. 67 പ‍ഞ്ചാബികൾ, 33 ഹരിയാനക്കാർ, ​ഗുജറാത്ത് സ്വദേശികളായ 8 പേർ, ഉത്തർപ്രദേശ് സ്വദേശികളായ 3 പേർ, മഹാരാഷ്ട്രാ, രാജസ്ഥാൻ സ്വദേശികളായ രണ്ട് പേർ, ജമ്മു കശ്മീർ, ഹിമാചൽ, ​ഗോവ എന്നിവിടങ്ങളിൽനിന്ന് ഓരോ ആൾ വീതമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow