പരസ്യപ്രതികരണം നടത്തിയത് തെറ്റായിപ്പോയി’: എ പത്മകുമാര്‍

ബിജെപി നേതാക്കള്‍ വീട്ടിലെത്തിയത് മാധ്യമശ്രദ്ധ ലഭിക്കാന്‍ ആണെന്നും എ പത്മകുമാര്‍

Mar 11, 2025 - 12:50
Mar 11, 2025 - 12:50
 0  8
പരസ്യപ്രതികരണം നടത്തിയത് തെറ്റായിപ്പോയി’: എ പത്മകുമാര്‍

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ നടത്തിയ പരസ്യ പ്രതികരണം തെറ്റായിപ്പോയെന്ന് പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവ് എ പദ്മകുമാര്‍. വൈകാരികമായി പ്രതികരിച്ചുപോയതാണ്. അതിന്‍റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

മാത്രമല്ല  ബിജെപി നേതാക്കള്‍ വീട്ടിലെത്തിയത് മാധ്യമശ്രദ്ധ ലഭിക്കാന്‍ ആണെന്നും എ പത്മകുമാര്‍ പറഞ്ഞു. പാർട്ടി എന്ത് നടപടിയെടുത്താലും ഉൾക്കൊള്ളുമെന്നും ബുധനാഴ്ച നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുമെന്നും എ പത്മകുമാർ പറഞ്ഞു. കേഡറിന് തെറ്റ് പറ്റിയാൽ അത് തിരുത്തുന്ന പാർട്ടിയാണ് സിപിഎം. ഏത് വ്യത്യസ്ത അഭിപ്രായവും പാർട്ടി ഘടകത്തിൽ പറയാൻ പ്രവർത്തകന് അവകാശമുണ്ട്.

.

What's Your Reaction?

like

dislike

love

funny

angry

sad

wow