നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം; പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു, തിരിച്ചടിച്ച് സൈന്യം
പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ ബിഎസ്എഫ് തിരിച്ചടിച്ചു.

കുപ്‌വാര: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലും കുപ്‌വാരയിലുമാണ് പാക് പ്രകോപനം ഉണ്ടായത്. പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ ബിഎസ്എഫ് തിരിച്ചടിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന് ശേഷം തുടര്‍ച്ചയായി നാലാമത്തെ തവണയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാകുന്നത്. പൂഞ്ച് സെക്ടറില്‍ പാകിസ്താന്‍ നടത്തുന്ന സമീപകാലത്തെ ആദ്യത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇന്നലെ രാത്രി നടന്നത്.
കഴിഞ്ഞ ദിവസവും പാകിസ്താന്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി റാംപുര്‍, തുഗ്മാരി സെക്ടറുകളിലാണ് പാകിസ്താന്റെ പ്രകോപനമുണ്ടായത്.
What's Your Reaction?






