ബഹളം വെച്ചതിന് അമ്മ ശാസിച്ചു, എട്ടു വയസുകാരന്‍ ജീവനൊടുക്കി

മകൻ ഉറങ്ങുകയായിരിക്കുമെന്ന് കരുതി അമ്മ ഏറെ നേരം വിളിച്ചില്ല

Oct 11, 2025 - 19:38
Oct 11, 2025 - 19:38
 0
ബഹളം വെച്ചതിന് അമ്മ ശാസിച്ചു, എട്ടു വയസുകാരന്‍ ജീവനൊടുക്കി

തിരുവനന്തപുരം: എട്ട് വയസ്സുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചെമ്പഴന്തി ചാരിയാട്ടുകുളത്തിന് സമീപം  അക്കരവിള വീട്ടിൽ പ്രമോദിൻ്റെയും മിനിയുടെയും മകനായ ശ്രേയസ് (8) ആണ് മരിച്ചത്. 

ഇരട്ടകളായ ശ്രാവണും ശ്രേയസും വീട്ടിൽ ട്യൂഷൻ പഠിക്കുന്നതിനിടെ ബഹളം വെച്ചതിന് അമ്മ മിനി ശ്രേയസിനെ ശാസിച്ചിരുന്നു. ഇതിനെത്തുടർന്ന്, ശ്രേയസ് മുറിയിൽ കയറി അകത്ത് നിന്ന് പൂട്ടി.

മകൻ ഉറങ്ങുകയായിരിക്കുമെന്ന് കരുതി അമ്മ ഏറെ നേരം വിളിച്ചില്ല. എന്നാൽ, സമയം കഴിഞ്ഞിട്ടും കാണാതായതോടെ വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് ബെഡ്ഷീറ്റ് കഴുത്തിൽ ചുറ്റി ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണക്കൽ എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow