പുതിയ ലുക്കുമായി മരണമാസ്
പ്രേക്ഷകരുടെ മുന്നിൽ പുതിയൊരു അനുഭവമാകും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

തിരുവനന്തപുരം: ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ മരണമാസിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തേ പുറത്തുവിട്ടിരുന്നു. ബേസിലിൻ്റെ പുതിയ രൂപവും ഭാവവും നൽകിയായിരുന്നു ഈ പോസ്റ്റർ.
ഇപ്പോഴിതാ ബേസിലിനോടൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, നായിക അനിഷ്മ അനിൽകുമാർ യുവനിരയിലെ ശ്രദ്ധേയനായ സിജു സണ്ണി എന്നിവർ ഒന്നിച്ചുള്ളതാണ് സെക്കൻ്റെ ലുക്ക് പോസ്റ്റർ.
എന്താണ് മരണമാസ് ?
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ കൂടുതൽ വിവരങ്ങളൊന്നും ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമെന്നാണ് അനുമാനം. പ്രേക്ഷകരുടെ മുന്നിൽ പുതിയൊരു അനുഭവമാകും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
ബാബു ആൻ്റണി, പുലിയാനം പൗലോസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലഭിനഭയിക്കുന്നു. റാഫേൽ പ്രൊഡക്ഷൻസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വരികൾ മൊഹ്സിൻ പെരാരി, സംഗീതം- ജയ് ഉണ്ണിത്താൻ.
ഛായാഗ്രഹണം- നീരജ് രവി.
എഡിറ്റിംഗ്- ചമനം ചാക്കോ.
പ്രൊഡക്ഷൻ ഡിസൈനർ- മാനവ് സുരേഷ്.
മേക്കപ്പ്- ആർ.ജി.വയനാടൻ.
കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ.
നിശ്ചല ഛായാഗ്രഹണം- ഹരികൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൺ.'
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്- രാജേഷ് മേനോൻ, അപ്പു.
പ്രൊഡക്ഷൻ മാനേജർ- സുനിൽ മേനോൻ.
പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്.
പി.ആർ.ഒ- വാഴൂർ ജോസ്.
കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്കോടിയിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം പ്രദർശനസജ്ജമായി വരുന്നു.
What's Your Reaction?






