ഇന്ത്യക്കാരെ തിരികെ സ്വീകരിക്കും: നരേന്ദ്ര മോദി

അനധികൃത കുടിയേറ്റം തടയാന്‍ അമേരിക്കയെ സഹായിക്കുമെന്നും നരേന്ദ്രമോദി

Feb 14, 2025 - 10:39
Feb 14, 2025 - 10:40
 0  3
ഇന്ത്യക്കാരെ തിരികെ സ്വീകരിക്കും: നരേന്ദ്ര മോദി

 വാഷിങ്ടൺ: നിയമവിരുദ്ധമായി ഒരു രാജ്യത്തും ജീവിക്കാൻ ആർക്കും അവകാശമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാൽ ഇന്ത്യ സ്വീകരിക്കുമെന്ന് മോദി വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. അനധികൃത കുടിയേറ്റം തടയാന്‍ അമേരിക്കയെ സഹായിക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. സുപ്രധാന തീരുമാനങ്ങൾ ഇരുവരും തമ്മിലുള്ള ചർച്ചയിൽ തീരുമാനിച്ചു. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ പാക് വംശജന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

മാത്രമല്ല ഇന്ത്യയ്ക്ക് എണ്ണയും പ്രകൃതിവാതകവും നൽകുന്ന മുൻനിര വിതരണക്കാരായി യുഎസിനെ മാറ്റുന്ന സുപ്രധാന ഊർജ കരാറിനു ധാരണയായെന്നു ട്രംപ് വ്യക്തമാക്കി. എന്നാൽ റ്റവും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു.  

What's Your Reaction?

like

dislike

love

funny

angry

sad

wow