തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

 എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Feb 14, 2025 - 10:25
Feb 14, 2025 - 10:26
 0  7
തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍. കാട്ടാക്കടയിലെ കുറ്റിച്ചലിൽ പരുത്തിപ്പള്ളി വിഎച്ച്എസ്‌എസ് സ്കൂളിലെ വിദ്യാർഥിയായി ആത്മഹത്യ ചെയ്തത്. 

 എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.   പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ബെന്‍സണ്‍. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ ഇന്നലെ മുതൽ തിരച്ചിൽ നടത്തിയിരുന്നു.

അങ്ങനെ സ്കൂളിൽ പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.  ഇന്ന് സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്ന് ബന്ധുക്കൾ  പൊലീസിനെ അറിയിച്ചു. 

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow