മോദി പാലക്കാടെത്തി;പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷ വീഴ്ച ,കോട്ടമൈതാനത്തെ വേദിയിലെ ആംപ്ലിഫയറില്‍ നിന്ന് പുക ഉയര്‍ന്നു

Mar 29, 2026 - 14:37
Mar 29, 2026 - 14:37
 0
മോദി പാലക്കാടെത്തി;പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷ വീഴ്ച ,കോട്ടമൈതാനത്തെ വേദിയിലെ ആംപ്ലിഫയറില്‍ നിന്ന് പുക ഉയര്‍ന്നു

പാലക്കാട്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തി. പാലക്കാടെത്തിയ മോദി കോട്ടമൈതാനത്തെ എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് തൃശൂരിലേക്ക് പോകും. വൈകിട്ട് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. അതേസമയം, പൊതുസമ്മേളനം നടക്കുന്ന പാലക്കാട് കോട്ടമൈതാനത്തെ വേദിയില്‍ സുരക്ഷ വീഴ്ച ഉണ്ടായി. വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow