മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സംസാരിച്ചു. ജമ്മു കശ്മീരിലെ പഹല്‍ഗാമുലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നൽകുമെന്ന് വ്ലാദിമിർ പുടിൻ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് റഷ്യൻ പ്രസിഡന്‍റിന്‍റെ ഉറപ്പ്. ഹീനമായ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ഇതിനെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പുടിൻ ആവശ്യപ്പെട്ടു.
ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ സംഘർഷം രൂക്ഷമായി വരുന്ന പശ്ചാത്തലത്തിലാണ് പുടിൻ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിരപരാധികളുടെ ജീവഹാനിയില്‍ പുടിന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തിയെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിക്കുകയായിരുന്നു.