'എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും; സര്‍വശക്തനും'; ജന്മദിനത്തില്‍ കുറിപ്പുമായി മമ്മൂട്ടി

സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് പോസ്റ്റുകളുമായി ആശംസ നേര്‍ന്നത്

Sep 7, 2025 - 11:25
Sep 7, 2025 - 11:26
 0
'എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും; സര്‍വശക്തനും'; ജന്മദിനത്തില്‍ കുറിപ്പുമായി മമ്മൂട്ടി

ന്ന് സെപ്തംബര്‍ ഏഴ്, മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് 74ാം ജന്മദിനം. മലയാളികള്‍ ഉള്‍പ്പെടെയുള്ള താരത്തിന്‍റെ ആരാധകവൃന്ദങ്ങള്‍ ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് പോസ്റ്റുകളുമായി ആശംസ നേര്‍ന്നത്. ഇതിനിടെ മമ്മൂട്ടിയുടേതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് വലിയതോതില്‍ ശ്രദ്ധേയമായി.

തന്റെ ജന്മദിനത്തില്‍ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നാണ് മമ്മൂട്ടി കുറിച്ചത്. കടലിന്റെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്‍ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി ഇത് പോസ്റ്റ് ചെയ്തത്. 'എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും; സര്‍വശക്തനും' - ഇതാണ് ഒറ്റവരിയായി മമ്മൂട്ടി കുറിച്ചത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാസങ്ങളോളം പൊതുമണ്ഡലത്തില്‍ നിന്ന് മാറിനിന്ന മമ്മൂട്ടി അടുത്തിടെയാണ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയത്. ഇക്കാലയളവില്‍ മമ്മൂട്ടിക്കായി ആശംസകളും പ്രാര്‍ഥനകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ഇച്ചാക്ക്ക്കായി നടന്‍ മോഹന്‍ലാല്‍ ശബരിമല ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതും വലിയ വാര്‍ത്തയായിരുന്നു. രോഗത്തെ തോല്‍പ്പിച്ച് മടങ്ങിയെത്തിയതിന് ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യത്തെ ജന്മദിനമാണ് ഇതെന്ന പ്രത്യേകതയും ഇത്തവണത്തെ ജന്മദിനത്തിനുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow