'ജൂനിയേഴ്സ് ജേണി' തീയേറ്ററിലേക്ക്

ചിത്രത്തിൽ നായക വേഷം അവതരിപ്പിക്കുന്നത് ശരത് ഗോപാൽ ആണ്

Oct 21, 2025 - 15:47
Oct 21, 2025 - 15:47
 0
'ജൂനിയേഴ്സ് ജേണി' തീയേറ്ററിലേക്ക്
യുവതലമുറയുടെ സുഖവും ദുഃഖവും, നീറുന്ന പ്രശ്നങ്ങളും അവതരിപ്പിക്കുന്ന ജൂനിയേഴ്സ് ജേണി എന്ന ചിത്രം നവംബർ മാസം പ്രേക്ഷകരുടെ മുമ്പിലെത്തുന്നു. ജെറ്റ് മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിച്ച് ആൻസൻ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജൂനിയേഴ്സ് ജേണി എന്ന ചിത്രത്തിന്റെ സഹ നിർമ്മാണം സലോമി ജോണി പുലി തൂക്കിൽ ആണ്.
 
ദേശീയ അവാർഡ് ജേതാവായ വിജയരാഘവൻ പ്രധാന കഥാപാത്രമായി എത്തുന്ന 'ജൂനിയേഴ്സ് ജേണി'യിൽ അഡ്വ. ശ്രീധരൻ പിള്ള എന്ന ശക്തമായ കഥാപാത്രത്തെയാണ് വിജയരാഘവൻ അവതരിപ്പിക്കുന്നത്. ലോഹിതദാസിന്റെ ശിക്ഷണത്തിലൂടെ കടന്നുവന്ന നവാഗതനായ സംവിധായകൻ ആൻസൻ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജൂനിയേഴ്സ് ജേണിയിൽ മീനാക്ഷി ആദ്യമായി നായിക വേഷത്തിലെത്തുന്നു. ചിത്രത്തിൽ നായക വേഷം അവതരിപ്പിക്കുന്നത് ശരത് ഗോപാൽ ആണ്.
 
അഡ്വക്കേറ്റ് ശ്രീധരൻ പിള്ളയുടെ നിർദേശപ്രകാരം ഒരു ചെറുപ്പക്കാരൻ മകരം തുരുത്ത് എന്ന ഗ്രാമത്തിലേക്ക്, സിവിൽ സർവീസ് പഠനത്തിനായി എത്തുന്നു. ശാന്തമായ അന്തരീക്ഷത്തിൽ പഠിക്കാനെത്തിയ യുവാവ്, ജോ എന്ന യുവാവുമായി പരിചയത്തിലാവുന്നു. അവരുടെ സൗഹൃദം വളരുന്നതിനിടയിൽ, ലിസ് (മീനാക്ഷി) എന്ന പെൺകുട്ടിയുമായും യുവാവ് സൗഹൃദത്തിലായി. 
അതിനിടയിൽ കുറച്ച് നല്ല സുഹൃത്തുക്കളെയും,യുവാവിന് കിട്ടി. അങ്ങനെ നല്ലൊരു ജീവിതവുമായി മുന്നോട്ട് പോകുമ്പോഴാണ്, യുവാവ് ഒരു കൊലപാതകവുമായി ബന്ധപ്പെട്ട്, തെറ്റിദ്ധരിക്കപ്പെട്ട് പോലീസ് പിടിയിലാവുന്നത്. അഡ്വക്കേറ്റ് ശ്രീധരൻ പിള്ള തൽസമയം ചെറുപ്പക്കാരന്റെ രക്ഷകനായി അവതരിക്കുന്നു.
 
വിജയ രാഘവന്റെ ശക്തമായ കഥാപാത്രമായി മാറുകയാണ് അഡ്വക്കേറ്റ് ശ്രീധരൻ പിള്ള.  മീനാക്ഷി, ശരത് ഗോപാൽ, സുധീർ കരമന,അരുൺ, സന്തോഷ് കീഴാറ്റൂർ, സുനിൽ സുഗത, സൗമ്യ ഭാഗ്യൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
 
ജറ്റ് മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിക്കുന്ന ചിത്രം, ആൻസൻ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. സഹനിർമ്മാണം -സലോമി ജോണി പുലി തൂക്കിൽ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വത്സലാകുമാരി ചാരുമ്മൂട്, സംഗീതം -ബിമൽ പങ്കജ്,ഗാനരചന - ഫ്രാൻസിസ്  ജിജോ, ആലാപനം - ഡോ. മധു മേനോൻ, ഡോ. ഇ എ.അബ്ദുൾ ഗഫൂർ, ഷൈമ അപ്പു,പശ്ചാത്തല സംഗീതം -സായ് ബാലൻ.
 
വിജയരാഘവൻ, സുധീർ കരമന, ശരത് ഗോപാൽ, മീനാക്ഷി, അരുൺ (ഒളിമ്പ്യൻ അന്തോണി ), സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, സൗമ്യ ഭാഗ്യം പിള്ള (ഹൃദയപൂർവ്വംfame)  , ജയകൃഷ്ണൻ,  ദിനേശ് പണിക്കർ, മേഘനാദൻ, സുനിൽ അരവിന്ദ്, ജീജാ സുരേന്ദ്രൻ, കോബ്രാ രാജേഷ്, വിജയൻ കാരന്തൂർ, ജോമോൻ ജോഷി, കണ്ണൻ പട്ടാമ്പി, ശാന്തകുമാരി, നീനാ കുറുപ്പ്, രശ്മി സജയൻ, ജയദേവ് കലവൂർ,  ഐശ്വര്യ, വിനോഷ് ജോർജ്ജ്, ഗോപാലകൃഷ്ണ പിഷാരടി, തോമസ് ജോ പനക്കൽ,  രാഹുൽ ആൻറണി, ഗീതിക ഗിരീഷ്, തേനി സുരേഷ്, ഖാദർ തിരൂർ, മാസ്റ്റർ അതുൽ സുരേഷ് ,ശ്രേയ പാർവ്വതി, ലാൽകൃഷ്ണ,തുടങ്ങിയവർ അഭിനയിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow