ഓപ്പറേഷൻ സിന്ദൂർ; ആദ്യ പ്രതികരണവുമായി ഡൊണള്‍ഡ് ട്രംപ്

പഹൽഗാം നാണം കെട്ട ആക്രമണമായിരുന്നുവെന്നും ട്രംപ്

May 7, 2025 - 10:55
May 7, 2025 - 10:55
 0  16
ഓപ്പറേഷൻ സിന്ദൂർ; ആദ്യ പ്രതികരണവുമായി ഡൊണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍:  ഭീകര കേന്ദ്രങ്ങൾ തകർത്ത് നടത്തിയ തിരിച്ചടിയെ കുറിച്ച് ഇന്ത്യ അമേരിക്കയുമായി സംസാരിച്ചു. ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. 
 
അല്‍പ്പസമയം മുന്‍പാണ് തിരിച്ചടി അറിഞ്ഞത്. ഇന്ത്യ തിരിച്ചടിക്കുമെന്ന് എല്ലാവര്‍ക്കുക്കും അറിയാമായിരുന്നുവെന്നും എല്ലാം പെട്ടന്ന് അവസാനിക്കട്ടെയെന്നും ട്രംപ് പറഞ്ഞു. മാത്രമല്ല ഇന്ത്യ സംയമനം പാലിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല പഹൽഗാം നാണം കെട്ട ആക്രമണമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow