നടി ഹൻസിക മോട്ട്‌വാനി വിവാഹമോചിതയായി; ജീവനാംശം വേണ്ടെന്ന് നടി

ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹമോചനം അനുവദിച്ചത്

Mar 11, 2026 - 18:49
Mar 11, 2026 - 18:49
 0
നടി ഹൻസിക മോട്ട്‌വാനി വിവാഹമോചിതയായി; ജീവനാംശം വേണ്ടെന്ന് നടി

സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടി ഹൻസിക മോട്ട്‌വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. രണ്ട് വർഷം നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് തങ്ങൾ വേർപിരിയുന്ന വിവരം ഇരുവരും ഔദ്യോഗികമായി അറിയിച്ചത്.

ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹമോചനം അനുവദിച്ചത്. 2022 ഡിസംബറിൽ ജയ്പൂരിലെ കൊട്ടാരത്തിൽ വെച്ച് നടന്ന ഇവരുടെ ആഡംബര വിവാഹം അന്ന് വലിയ വാർത്തയായിരുന്നു. ഹൻസികയും സോഹേലും തമ്മിൽ ജീവിതത്തോടുള്ള കാഴ്ചപ്പാടുകളിലും രീതികളിലും വലിയ വ്യത്യാസമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി തർക്കങ്ങൾ പതിവായിരുന്നുവെന്നും നടിയുടെ അഭിഭാഷകൻ അദ്‌നാൻ ഷെയ്ഖ് വ്യക്തമാക്കി.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇവരെ ഒരുമിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഭിന്നതകൾ പരിഹരിക്കാനാവാത്ത ഘട്ടമെത്തിയപ്പോഴാണ് പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിച്ചത്. 2024 ജൂലൈ രണ്ട് മുതൽ ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. വളരെ കുറച്ചുകാലം മാത്രമേ വിവാഹശേഷം ഇവർ ഒരുമിച്ച് കഴിഞ്ഞിരുന്നുള്ളൂ.

വിവാഹമോചനത്തിനായി കോടതിയെ സമീപിച്ച ഹൻസിക, സോഹേലിൽ നിന്നും യാതൊരുവിധത്തിലുള്ള ജീവനാംശവും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൻസികയുടെ വിവാഹവും അതിന്റെ ഒരുക്കങ്ങളും 'ഹൻസികാസ് ലവ് ഷാദി ഡ്രാമ' എന്ന പേരിൽ ആറ് എപ്പിസോഡുകളുള്ള ഡോക്യുമെന്ററിയായി ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്തിരുന്നു. സോഹേലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ആദ്യഭാര്യ ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്നു എന്നത് അന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow